X

സമാധാനിക്കാം; ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില ഗുരുതരമല്ല, 192സാംപിള്‍ ഒരേ സമയം മൊബൈല്‍ ലാബില്‍ നടത്താം

ഇന്ന് നിപ പോസിറ്റീവായ 39കാരന്‍ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയാണെന്നും ആരോഗ്യ നില സ്റ്റേബിളാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇയാള്‍ക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ട്. ആശുപത്രിയില്‍ വെച്ചാണ് സമ്പര്‍ക്കമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകന്റെ ആരോഗ്യ നിലയില്‍ കുഴപ്പമില്ല. 9വയസുകാരന്‍ വെന്റിലേറ്ററില്‍ ആണെങ്കിലും സ്റ്റേബിള്‍ ആണെന്നും മന്ത്രി വീണാജോര്‍ജ് പറഞ്ഞു.

ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്‌ക് കോണ്‍ടാക്ട്ടില്‍ ഉള്ള മുഴുവന്‍ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും. 192സാംപിള്‍ ഒരേ സമയം പരിശോധിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബില്‍ നടത്താം. കണ്‍ഫേംചെയ്യാന്‍ ഉള്ള ടെസ്റ്റ് എന്‍ഐവി പൂനെ മൊബൈല്‍ ലാബില്‍ ചെയ്യാം. കോണ്‍ടാക്ട് ലിസ്റ്റില്‍ പെട്ട ആള്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്‍ തുടരണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം, കോഴിക്കോട്ടെ നിപ ബാധിത മേഖലകള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം. അതേസമയം, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിപയുടെ പശ്ചാത്തലത്തില്‍ ഇന്ന്മ ന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. ഇന്നലെ 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചിട്ടുണ്ട്. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദശിച്ചേക്കും. RGCBയുടെ മൊബൈല്‍ സംഘവും ഇന്ന് കോഴിക്കോടെത്തും.

 

webdesk13: