X
    Categories: CultureMoreNewsViews

സാക്ഷരതാ മിഷന്‍ ഡയരക്ടറുടെ വാഹനം മോടി പിടിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ച് പാര്‍ട്ടി പത്രത്തില്‍ പരസ്യം

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കാന്‍ സാമ്പത്തിക അച്ചടക്കം വേണമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ വകുപ്പുകളില്‍ ധൂര്‍ത്ത് തുടരുന്നു. സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ പി.എസ് ശ്രീകലയുടെ വാഹനം മോടി പിടിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ട് പാര്‍ട്ടി പത്രത്തില്‍ പരസ്യം. സര്‍ക്കാര്‍ അംഗീകൃത നിരക്ക് അനുസരിച്ച് ഈ പസര്‍ക്കാര്‍ അംഗീകൃത നിരക്ക് അനുസരിച്ച് ഈ പരസ്യത്തിനുതന്നെ 40,000 രൂപ ചിലവ് വരും.

അലോയ് വീല്‍, ഫ്‌ലോറിങ് മാറ്റ്, 70% സുതാര്യമായ സണ്‍ ഫിലിം, ആന്റിഗ്ലയര്‍ ഫിലിം, വിഡിയോ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്‌സ് ക്യാമറ, ഫുട്ട് സ്‌റ്റേപ്, വിന്‍ഡോ ഗാര്‍ണിഷ്, ഡോര്‍ ഹാന്‍ഡില്‍ കാം, മാര്‍ബിള്‍ ബീഡ്‌സ് സീറ്റ്, ഡോര്‍ ഗാര്‍ഡ്, റിയര്‍ വ്യൂ മിറര്‍ കാം, ബംപര്‍ റിഫെക്ടര്‍, വുഡ് ഫിനിഷ് സ്മിക്കര്‍, മൊബൈല്‍ ചാര്‍ജര്‍, നാവിഗേഷന്‍ സൗകര്യമുള്ള കാര്‍ സ്റ്റീരിയോ, ഫോം ഉള്‍പ്പെടെ സീറ്റ് കവര്‍ തുടങ്ങിയവക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. (കാറുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതിനെതിരെ കോടതി വിധി നിലവിലുണ്ടെന്നിരിക്കെയാണു നാലു വാതിലുകളിലെ ഗ്ലാസിലും ഫിലിം പതിപ്പിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്.)

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ വ്യാപകമായി പണപ്പിരിവ് നടത്തുകയും സാമ്പത്തിക അച്ചടക്കം പ്രഖ്യാപിക്കുകയും ചെയ്ത സമയത്താണ് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന ഈ ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി ഇനി വാഹനങ്ങള്‍ വാങ്ങുകയോ മോടി പിടിപ്പിക്കുകയോ ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: