ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഏടാണ് ബദര്‍യുദ്ധം. ഹിജ്‌റ വര്‍ഷം രണ്ട് റമസാന്‍ മാസത്തില്‍ നബിയും അനുചരരും ശത്രുക്കളുമായി നടത്തിയ ധര്‍മ്മയുദ്ധം. സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ച പോരാട്ടം എന്നാണ് ഖുര്‍ആന്‍ ബദ്‌റിനെ പരിചയപ്പെടുത്തിയത്. ചുരുങ്ങിയ സ്വഹാബികളുമായി മൂന്നിരട്ടിയോളം വരുന്ന സൈന്യത്തെ ചെറുത്തു തോല്‍പ്പിച്ച കുളിരു കോരുന്ന അനുഭവം ബദ്ര്‍ നമ്മോട് പറയുന്നുണ്ട്. ബദ്ര്‍ നമുക്ക് നല്‍കുന്ന പാഠങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. നബിയുടേയും സ്വഹാബത്തിന്റെയും സത്യത്തോടുള്ള കൂറും, അസത്യത്തോടുള്ള അടങ്ങാത്ത അമര്‍ഷവും. 2. പ്രാര്‍ത്ഥനയുടെ പ്രാധാന്യവും അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ പ്രാര്‍ത്ഥനവഹിക്കുന്ന ഗണനീയമായപങ്കും. 3. വിശ്വാസവും, സല്‍കര്‍മങ്ങളുമാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതിന്റെ അടിസ്ഥാനഘടകങ്ങള്‍. 4. അല്ലാഹുവില്‍ മനസ്സറിഞ്ഞു ‘ഭരമേല്‍പിചാല്‍ അവന്‍ നമ്മെ സഹായിക്കും. 5. ധര്‍മ്മ സമരത്തിനുവേണ്ടി പോരാട്ടവീഥിയിലിറങ്ങല്‍ വലിയ പുണ്യ പ്രവര്‍ത്തിയാണ്. 6. അല്ലാഹുവിനെയും, പ്രവാചകനെയും സുഖത്തിലും, ദുഃഖത്തിലും അനുസരിക്കുക അവരെ ധിക്കരിക്കുന്നതില്‍നിന്ന് അകന്നു നില്‍ക്കുക അവര്‍ക്ക് എതിര് പറയാതിരിക്കുക എങ്കില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കും.
7. നമ്മുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട ഒരു നേതാവുണ്ടെങ്കില്‍ ആ നേതാവിനെ അനുസരിക്കുക, അയാള്‍ക്കെതിരെ പ്രവര്‍ത്തിക്കാതിരിക്കുക. 8. യുദ്ധരംഗത്താവട്ടെ ജീവിതരംഗത്താവട്ടെ ഇസ്‌ലാമിന്റെ ശത്രുവിന്റെ മുമ്പില്‍ ഭിന്നതയും, തര്‍ക്കങ്ങളും പ്രകടിപ്പിച്ചു സ്വയം തോല്‍വി ഏറ്റു വാങ്ങാതിരിക്കുക. ശത്രുവിനു മുന്നില്‍ മനസുറപ്പോടും, ചങ്കുറപ്പോടും കൂടെ നില്‍ക്കുക. 9. ഗോത്ര വഴക്കുകളും കക്ഷിത്വങ്ങളും ഇസ്‌ലാമിന്റെ അന്തസിനു മുമ്പില്‍ അടിയറവച്ച മദീനയിലെ ഔസ്, ഖസ്‌റജ് ഗോത്രങ്ങളുടെ ചരിത്രം നമുക്കു പാഠമാണ്. 10. ഇഖ്‌ലാസ് (ആത്മാര്‍ത്ഥത), സത്യസന്ധത ഇവയാണ് വിജയത്തിന്റെ അടിസ്ഥാനം. 11. അല്ലാഹു സത്യവിശ്വാസികളെ ‘കറാമത്തുകള്‍’ കൊണ്ട് ആദരിക്കും, ബദറില്‍ അത്തരം കറാമത്തുകള്‍ നാം കണ്ടു. 12. നേതൃത്വം എന്നത് അണികളുടെ കൂടെ ഉണ്ടാവേണ്ടവരും അവരെ നിരന്തരം പ്രചോദിപ്പിക്കേണ്ടിവരുമാണ്.
15. പിശാച് അവന്റെ കൂട്ടാളികള്‍ക്ക് തിന്മകളെ അലങ്കാരമായി കാണിച്ചുകൊടുക്കും. അവര്‍ അതുപയോഗിച്ച് വിശ്വാസികളെ ഇല്ലാതാക്കാന്‍ ശ്രമിക്കും പക്ഷേ യഥാര്‍ത്ഥ പരാജയം അവരെ പിടികൂടുക തന്നെ ചെയ്യും. 16. കപടവിശ്വാസികള്‍ ഏതുകാലത്തും വിശ്വാസി സമൂഹത്തിന് വെല്ലുവിളിയായിരിക്കും അവരെ അല്ലാഹു പരാജയപ്പെടുത്തുകയും, പരിഹാസ്യരാക്കുകയും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ബദ്ര്‍. 17. ഭൗതികമായ സമ്പത്ത് അല്ലാഹു ഉദ്ദേശിച്ചാല്‍ നല്‍കുമെന്നതിന് ബദര്‍ പാഠമാണ്.
18. അവിശ്വാസവും, അല്ലാഹുവിനോടുള്ള ധിക്കാരവും എല്ലാ നന്മകളെയും നീക്കികളയുന്ന കാര്യമാണ് അള്ളാഹു മോശമായ പര്യവസാനം വിചാരിച്ചാല്‍ ആര്‍ക്കും അത് തട്ടിക്കളയാന്‍ ആവില്ല. 19 അല്ലാഹുവിന്റെ മതത്തിനെതിരെ തുനിഞ്ഞിറങ്ങിയവര്‍ ഗുരുതരമായ പരീക്ഷണങ്ങള്‍ അനുഭവിക്കേണ്ടിവരും 19. വിശ്വാസികള്‍ ദീനിനുവേണ്ടി അവരുടെ സമ്പത്തും, ആരോഗ്യവും ചിലവഴിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. 20. വിശ്വാസികള്‍ കരാറുകള്‍ പാലിക്കേണ്ടവരും, സത്യസന്ധത പുലര്‍ത്തേണ്ടവരുമാണ്.