അസമിലെ ദിസ്പൂരില്‍ പുള്ളിപ്പുലിയുടെ അക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ വനംവകുപ്പ് ഉദ്യോസ്ഥരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ജോര്‍ഹട്ട് ജില്ലയിലെ ചെനിജനില്‍ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
പുള്ളിപ്പുലി അക്രാമിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. വാനിന് സമീപത്തുള്ള മുള്ളുവേലി ചാടികടന്ന് പുള്ളിപ്പുലി വാഹനത്തിന്റെ ഡോറിലേക്ക് ചാടുന്നതും യാത്രക്കാരെ അക്രമിക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം. പുള്ളിപ്പിലിയെ പിടിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ജനങ്ങളെല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.