പാലക്കാട് അട്ടപ്പാടിയില്‍ പുലി പശുവിനെ ആക്രമിച്ചു. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ആക്രമണത്തില്‍ പശുവിന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. നമ്പി രാജന്‍ എന്നയാളുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. പശുവിനെ മേയാന്‍ വിട്ടതിനിടെയാണ് ആക്രമണമുണ്ടായത്. സമീപത്തുള്ളവര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പുലി ഓടിപോവുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലകളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.