X

ബാലകൃഷ്ണന്‍ തുറന്നടിച്ചു; കാബിനറ്റ് പദവി നല്‍കി വായടപ്പിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ ഉദ്ഘാടകനായ വേദിയില്‍ എല്‍ഡിഎഫിനെതിരെ തുറന്നടിച്ച ബാലകൃഷ്ണപ്പിള്ളക്ക് കാബിനറ്റ് പദവിക്ക് സമാനമായ സ്ഥാനം നല്‍കി എല്‍ഡിഎഫിന്റെ ഉപഹാരം. മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാനാക്കിയാണ് ബാലകൃഷ്ണപ്പിള്ളയെ നിയമിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമനത്തെക്കുറിച്ച് തീരുമാനമായത്.

രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികച്ച ബാലകൃഷ്ണപ്പിള്ളക്ക് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു ഇന്നലെ ആര്‍ ബാലകൃഷ്ണപ്പിള്ള എല്‍ഡിഎഫിനെതിരെ തുറന്നടിച്ചത്.
”ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദയില്ലായ്മയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല” –ഇങ്ങനെ പോയി ബാലകൃഷ്ണപ്പിള്ളയുടെ സംസാരം.

യുഡിഎഫിനോടൊപ്പം നിന്നിരുന്ന സമയത്തും തല്‍സ്ഥാനത്ത് ബാലകൃഷ്ണപ്പിള്ള തന്നെയായിരുന്നു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ബാലകൃഷ്ണപ്പിള്ളയെ അഴിമതിക്കേസില്‍ ശിക്ഷ നല്‍കി ജയിലിലടച്ചിരുന്നു. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ചാണ് കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് പക്ഷത്തേക്ക് ചേക്കേറിയത്.

chandrika: