X

നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണത്തിന് അനുമതി; രണ്ട്‌ മാസത്തിനകം പൂര്‍ത്തിയാക്കണം

നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നിര്‍ദേശിച്ചു. 3 ആഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കണം.

കേസിന്റെ വിചാരണ തിയ്യതി നിശ്ചയിക്കാന്‍ ചൊവ്വാഴ്ച കോടതി ചേര്‍ന്നപ്പോഴാണ് പുനരന്വേഷണ ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ പുറത്തുവരാനുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

webdesk14: