ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം നടപടികള്‍ ആരംഭിക്കും. പ്രതിപക്ഷ എം.എല്‍.എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം.
ഐ.ടി പാര്‍ക്കുകളില്‍ മദ്യവില്പനയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനമാണ്. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.ബാബുവുമാണ് എതിര്‍പ്പ് ഉന്നയിച്ചത്. ടെക്നോപാര്‍ക്ക് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലും വിവിധ കമ്പനികള്‍ ഉണ്ട്.
എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കിയാല്‍ കേരളത്തില്‍ മദ്യം ഒഴുകും എന്നുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാനവിമര്‍ശനം. ഇതിന്റെ പശ്ചാതലത്തിലാണ് വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രതിപക്ഷ വിമര്‍ശനം മറികടന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. ഐ.ടി പാര്‍ക്ക് നേരിട്ടോ പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നല്‍കും.