X

കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് വിധാന്‍ സഭയില്‍ നിന്നുള്ള രാജി.

പ്രതിപക്ഷത്തിനെതിരെ പകപോക്കല്‍ നടപടികള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ പുകച്ച് ചാടിക്കാനുള്ള നീക്കം മുന്നില്‍കണ്ടാണ് രാജി.

സ്പീക്കര്‍ സ്വമേധയാ രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍് യെദിയൂരപ്പ സര്‍ക്കാര്‍ ആലോചിച്ചരുന്നു. വിമത എംഎല്‍എമാരായ പതിനാല് പേരെ അയോഗ്യരാക്കിയ ചരിത്ര തീരുമാനം സ്പീക്കര്‍ക്കെതിരെ ബിജെപി ആയുധമാക്കാന്‍ സാധ്യതയുണ്ട്. തന്റെ തീരുമാനത്തിലും നിലപാടിലും അടിയുറച്ചാണ്
കെആര്‍ രമേശ് കുമാറിന്റെ രാജി. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും 3 ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ പുറത്താക്കിയത്. സ്പീക്കറുടെ ചരിത്ര തീരുമാനത്തെ അഭിനന്ദിച്ച് നിരവധി സന്ദേശങ്ങള്‍ വന്നിരുന്നു.

അതേസമയം ഭരണ കക്ഷി അംഗമാണ് സ്പീക്കര്‍ ആകാറുള്ളതെന്നതിനാല്‍ രമേശ് കുമാറിനോട് സ്ഥാനത്തു നിന്നും രാജിവെക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് വ്യക്തമാക്കിയിരുന്നു. രമേശ് കുമാര്‍ സ്്പീക്കര്‍ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും ബി.ജെ.പി എം.എല്‍.എ പറഞ്ഞു. തിങ്കളാഴ്ച സഭയില്‍ വിശ്വാസം തേടുന്നതും ധനകാര്യ ബില്‍ പാസാക്കി എടുക്കുന്നതുമാണ് ആദ്യ ലക്ഷ്യം. സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് തങ്ങള്‍ നോക്കും. പ്രതിപക്ഷ പാര്‍ട്ടി അംഗത്തെ സ്പീക്കറായി അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തേടിയാല്‍ അടുത്ത നടപടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

chandrika: