ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്നാണ് ചെലമേശ്വര്‍ വ്യക്തമാക്കി.
സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ വൈകിയവേളയില്‍ മുമ്പ് പലപ്പോഴും ഇത്തരത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്. അതിനാല്‍, സമാനമായ രീതി അയോധ്യ വിഷയത്തിലും സ്വീകരിക്കാന്‍ തടസങ്ങള്‍ ഇല്ലെന്നും ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. കാവേരി നദി തര്‍ക്ക കേസില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവിനെ മറികടന്ന് നിയമം കൊണ്ടുവന്നകാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുംബയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ചെലമേശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചെലമേശ്വറിന്റെ പ്രതികരണം ഇങ്ങനെ: ‘സംഭവിച്ചാലും ഇല്ലെങ്കിലും നിയമപരമായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കും. കഴിഞ്ഞ കാലങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം നടത്തിയതൊക്കെ ഓര്‍ത്തുകൊണ്ട് തന്നെയാണ് ഞാന്‍ ഇത് പറയുന്നത്.’