X

സ്വവര്‍ഗ വിവാഹ നിയമസാധുത; നാല് വിധികള്‍, ഹര്‍ജിക്കാരെ അനുകൂലിച്ച് ചീഫ് ജസ്റ്റിസ്

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരെ അനുകൂലിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വവര്‍ഗ ലൈംഗികത നഗര കേന്ദ്രീകത വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം സങ്കല്പമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്‍ ബെഞ്ചിന് ഏകീകൃതവിധിയല്ലെന്നും നാലു വിധികള്‍ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ്മാരായ സഞ്ജയ് കിശന്‍ കൗള്‍, ഹിമക്കൊലി, രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചാണ് ഒരുകൂട്ടം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത്.

സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പില്‍ മാറ്റം വേണോ എന്നത് പാര്‍ലമെന്റിന് തീരുമാനിക്കാം. പാര്‍ലമെന്റിന്റെ പരിധിയിലുള്ള വിഷയത്തില്‍ കടന്നു കയറുന്നില്ലെന്നും വിധി ന്യായത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

webdesk11: