ലിയോ സിനിമയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍.
കേരളത്തില്‍ ഇനിയും വരുമെന്ന് ലോകേഷ് എക്‌സില്‍ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക’. ലോകേഷ് ട്വീറ്റ് ചെയ്തു.