ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. സി.പി.ഐ(എം) നേതൃത്വത്തിലുള്ള ആറ് പാര്‍ട്ടികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 140 സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷം പുരുങ്ങിയത് 105 സീറ്റില്‍ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു.
യു.പിയിലെ തിരഞ്ഞെടുപ്പ പരിപാടികള്‍ക്ക് സി.പി.ഐ.(എം) സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ട് നേതൃത്വം നലകിയിരുന്നിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാനാകാത്തത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
1974 ല്‍ 16 സീറ്റുകള്‍ നേടിയതാണ് ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ അവസാന വിജയം. 1996 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ഒന്നു മുതല്‍ നാല് സീറ്റു വരെ മാത്രമേ പാര്‍്ട്ടിക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ.