X

അധ്യാപകനെതിരെ കേസ്: ഇടതുപക്ഷ ഭരണകൂടം മുസ്‌ലിംവേട്ട അവസാനിപ്പിക്കണം: ഐ.എസ്.എം

കോഴിക്കോട്: മുസ്‌ലിം മതപ്രഭാഷകരെ അന്യായമായി വേട്ടയാടുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി. ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം താക്കീത് നല്‍കി. ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. എ.ഐ അബ്ദുല്‍മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ സക്കരിയ്യ സ്വലാഹി അധ്യക്ഷത വഹിച്ചു. നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂര്‍, കെ.എം.എ അസീസ്, മമ്മൂട്ടി മുസ്‌ല്യാര്‍, അനീസ് പുത്തൂര്‍, നൗഷാദ് കരുവണ്ണൂര്‍, റഹ്മത്തുല്ല സ്വലാഹി സംസാരിച്ചു.

അതേസമയം ഫാറൂഖ് കോളേജ് ട്രൈനീംഗ് കോളജ് അധ്യാപകന്റെ പ്രഭാഷണത്തിന്റെ പേരില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോളജ് കവാടത്തിന് മുന്നില്‍ ധര്‍മരക്ഷാ വലയം തീര്‍ത്തു. പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ കോളേജ് കവാടത്തില്‍ കപട മതേതര നാട്യക്കാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷത വഹിച്ചു. അനൂപ് വി ആര്‍ ‘ സ്വാദിഖ് ഫൈസി താനൂര്‍, പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ നന്ദിയും പറഞ്ഞു.

chandrika: