തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലോക്‌സഭാ വോട്ടെടുപ്പിന്റെ തലേ ദിവസമായ 22ന് അവധി. തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഭൂരിപക്ഷം വിദ്യാലയങ്ങളും പോളിങ് സ്‌റ്റേഷനുകളായതിനാലും വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കുപോയി വോട്ടുചെയ്യാനുമാണ് തിരഞ്ഞെടുപ്പ് തലേന്നും അവധി നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്.
അതേസമയം അന്നു സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും അവധി നൽകേണ്ടെന്നാണു തീരുമാനം. 22ന് പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സി.ഇ.ഒ) ടിക്കാറാം മീണ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നെങ്കിലും അവധി നല്‍കിയില്ല.