X

ആശങ്ക ഒഴിയാതെ നിപ്പ; ബാലുശ്ശേരി ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. നിപ്പ ബാധിച്ച് മരിച്ച രണ്ടു പേര്‍ ഇവിടെ ചികിത്സയിലായിരുന്ന സാഹചര്യം പരിഗണിച്ചാണ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയത്.

നിപ്പ ബാധിച്ച് മരിച്ച ഇസ്മായില്‍, റസില്‍ എന്നിവര്‍ ബാലുശ്ശേരി ആസ്പത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

ഈ സാഹചര്യം പരിഗണിച്ചാണ് ഇവര്‍ക്ക് അവധി നല്‍കിയത്. വരും ദിവസങ്ങളില്‍ ആസ്പത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

17 പേരാണ് ഇതുവരെ നിപ്പ ബാധിച്ച് മരിച്ചത്. നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തില്‍ 1500ഓളം പേരെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്.

chandrika: