X

മുന്നോട്ട് കുതിച്ച് ബാലകേരളം

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ബാല കേരളം പദ്ധതി വിലയിരുത്താനായി കോര്‍ഡിനേറ്റേര്‍സ് പാര്‍ലിമെന്റ് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. മലബാര്‍ മേഖലയിലെ പഞ്ചായത്ത് തലം മുതലുള്ള കോര്‍ഡിനേറ്റര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതക്ക് പ്രോത്സാഹനം നല്‍കി ഏറെ ശ്രദ്ധേയമായിക്കൊണ്ടാണ് ബാലകേരളം സംഘടിപ്പിക്കുന്നത്.

വര്‍ത്തമാന കാലത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള ഭവിഷ്യത്തുകളെ നേരിടാന്‍ വിദ്യാര്‍ത്ഥികളില്‍ ക്രിയാത്മകമായ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടത് അനിവാര്യമാണെന്നും ബാലകേരളത്തിലൂടെ അത് സാധ്യമാകുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ഒക്ടോബര്‍ 1 മുതല്‍ 4 വരെ സംസ്ഥാനത്ത് ഉടനീളം ‘മാസ്സ് യൂണിറ്റ് ഫോര്‍മേഷന്‍’ എന്നപേരില്‍ ക്യാംപയിനിലൂടെ യൂണിറ്റ് രൂപീകരണം പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളില്‍ സംഗമങ്ങള്‍ സംഘടിപ്പിച്ച് വിപുലമായ സംഘടനാ രംഗത്തേക്ക് ബാലകേരളത്തെ വിഭാവനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജന. സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ബാലവേദി വിംഗ് കണ്‍വീനര്‍ വിഎം റഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീഫ് ഷെര്‍ഷ്, വസീം മാലിക്, പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

Test User: