വയനാട്ടിലെ ദുരന്തഭൂമിയിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് മേപ്പാടിയിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ദുരന്തത്തിന് ഇരയായവരെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനും ക്യാമ്പുകളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുമാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത്.
6235559636 (ടി. മുഹമ്മദ്), 9847806882 (ടി. ഹംസ), 8281405038 (നജീബ് കാരാടൻ), 9947361371 (അഷ്‌റഫ് പി.കെ) എന്നിവരെയാണ് ബന്ധപ്പെടേണ്ടത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേകം യോഗങ്ങൾ ചേർന്നു. മുസ്ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
വൈറ്റ്ഗാർഡ് വളണ്ടിയർമാർ മുഴുവൻ സമയവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് എത്തുന്ന വൈറ്റ് ഗാർഡ് വളണ്ടിയർമാർ നാളെ രാവിലെ 8 മണിക്ക് മുമ്പായി മേപ്പാടിയിൽ എത്തിച്ചേരണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.