X

ട്വിറ്ററില്‍ ബ്ലൂ ടിക്ക് നഷ്ടമായി നേതാക്കളും താരങ്ങളും

ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വെരിഫിക്കേഷന്‍ നഷ്ടമായി. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമുണ്ട് നഷ്ടമായവരുടെ പട്ടികയില്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്ക് ബ്ലൂ ടിക്ക് നഷ്ചമായി. കൂടാതെ ഷാരൂഖ് ഖാനും ആലിയ ഭട്ടിനും വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും വെരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്.

അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇത് ബാധകമായരുന്നുള്ളൂ. എന്നാല്‍, പരമ്പരാഗത ബ്ലൂ ടിക്കുകള്‍ ഒഴിവാക്കും എന്ന നിലപാടില്‍ തന്നെയാണ് ട്വിറ്റര്‍. ബ്ലൂ ടിക്ക്് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും.

ട്വിറ്റര്‍ ബ്ലൂ ടിക്ക് സ്വന്തമാക്കിയാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനും കഴിയും. നീല ടിക്ക് മാര്‍ക്ക് പ്രൊഫൈല്‍ പേരിനൊപ്പം ഉണ്ടാവും. ഇലോണ്‍ മാസ്‌ക് തലപ്പത്ത് വന്നതില്‍ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റര്‍ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയില്‍ നിന്ന് ഒട്ടേറെ പേരെ പിരിച്ചുവിട്ടു. ഇന്ത്യയില്‍ മാത്രം 200ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്. ട്വിറ്ററില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയിരുന്നു. ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യണം. ഉടന്‍ കൂടുതല്‍ പണം സമാഹരിച്ചില്ലെങ്കില്‍ കമ്പനി പാപ്പരാവുമെന്നും ഇലോണ്‍ മാസ്‌ക് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

webdesk13: