ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനില്‍ വിജയകരമായി സോ?ഫ്റ്റ് ലാ?ന്‍?ഡി?ങ് നടത്തിയതില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകുന്നു നമ്മുടേത്. ഓരോ ഭാരതീയനും അഭിമാനം കൊണ്ട് ചന്ദ്രനെ തൊടുന്ന അന്തരീക്ഷം. ഇതൊരു ഐതിഹാസിക നിമിഷമാണ്. ചന്ദ്രനില്‍ ഇന്ത്യ ഉദിക്കുമ്പോള്‍, ത്രിവര്‍ണ പതാക പാറുമ്പോള്‍ ഐ.എസ്.ആര്‍.ഒക്ക് അഭിമാന നിമിഷമാണ്. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനം. രാഷ്ട്ര ശില്‍പികളുടെ ദീര്‍ഘവീക്ഷണത്തിന് ആദരവ്.