X

പത്ത് വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ്; ഇനി മോദി വിയര്‍ക്കും

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് വരുമ്പോൾ മുൻ വർഷങ്ങളെ പോലെ മോദി സർക്കാറിന് കാര്യങ്ങൾ ലളിതമാകില്ല. ക്യാബിനറ്റ് റാങ്കോടെ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമ്പോൾ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ ലഭിക്കും.

വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ, വിവരാവകാശ കമ്മിഷണർ തുടങ്ങിയവരെ നിയമിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും പരിഗണിക്കേണ്ടി വരും. നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണം ഇനി നടക്കില്ല.

പ്രതിപക്ഷ ബഹുമാനമില്ലാതെയും പ്രതിപക്ഷത്തെ യാതൊരു തരത്തിലും പരിഗണിക്കാതെയും കഴിഞ്ഞ പത്ത് വർഷമായി മോദിയും ബി.ജെ.പിയും നടത്തിവന്ന ഏകാധിപത്യ ഭരണത്തിന് കൂടിയാണ് ഇപ്പോൾ മാറ്റമുണ്ടാകുന്നത്.

webdesk13: