ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനും കൊല്ലപ്പെട്ട സംഭവത്തില്‍
പ്രതികരണവുമായി കെ.പി.സി.സി സംസ്ഥാന പ്രസിഡന്റ് കെ. സുധാകരന് എംപി. പ്രതികരണം ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു.
സംസ്ഥാനത്ത് കാലപാതകസംഘങ്ങളും കൊട്ടേഷന്‍ സംഘങ്ങളും രാഷ്ട്രീയപാര്‍ട്ടികളെയും മതത്തെയും മുന്‍നിര്‍ത്തി കണക്കുതീര്‍ത്ത് അഴിഞ്ഞാടുകയാണെന്ന് കെ. സുധാകരന് കുറ്റപ്പെടുത്തി. പൊലീസ് സംവിധാനങ്ങളായ ഇന്റലിജന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ളവര്‍ തികഞ്ഞ പരാജയമാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയും കഴിവുകെട്ട ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും ഉണ്ടായിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
കേരളത്തിലെ പൊലീസ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരെ ചോരയില്‍ മുക്കാന്‍ വേണ്ടിയുള്ള ഉപകരണം മാത്രമായാണ് ഭരണകൂടം ഉപയോഗിക്കുന്നതെന്നും സുധാകരന് പോസ്റ്റില്‍ കുറ്റപ്പെടുത്തി. കൊലപാതക പരമ്പരകള്‍ക്കൊരു അവസാനം വേണമെന്നും ആഭ്യന്തരവകുപ്പ് നിഷ്ക്രിയത്വത്തില്‍ നിന്ന് ഉണരണമെന്നും പറഞ്ഞു.
ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും കൊടി സുനിയുടെയും, കിര്‍മാണി മനോജിന്റെയും നേതാവിനെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണ നിപുണതയും, മിടുക്കുമുള്ള ആരെയെങ്കിലും പോലീസിന്റെ ഭരണം ഏല്‍പ്പിക്കണമെന്നും കെ.സുധാകരന് ആഞ്ഞടിച്ചു.