കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് അങ്കമാലി കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് . ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജി ഈമാസം 22 ലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടു. കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു.
നടിയെ ആക്രമിച്ച് മുഖ്യപ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും രണ്ടാം ഘട്ട കുറ്റപത്രത്തൊടൊപ്പം പോലീസ് ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പുകളും വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഈ തെളിവുകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നൂറിലേറെ രേഖകള്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം, ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ് രംഗത്തെത്തി. നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത് എന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇരയെ അപമാനിക്കു്ന്നതിനാണ് പ്രതിക്ക് ഈ ദൃശ്യങ്ങളെന്നും തുടര്‍ന്ന് കേസ് ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പൊലീസ് വാദിച്ചു.