കോട്ടയം: കോട്ടയത്ത് സീറ്റ് വിഭജനത്തെ ചൊല്ലി ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസും, സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടില്‍ സിപിഐയും ഉറച്ച് നില്‍ക്കുകയാണ്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തില്‍ നാല് സീറ്റും, പാലാ മുന്‍സിപ്പാലിറ്റിയില്‍ 7 സീറ്റും എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ സിപിഐ തയ്യാറല്ല. പാലായില്‍ 13 സീറ്റും, ജില്ലാ പഞ്ചായത്തില്‍ 11 സീറ്റുമാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസിന് വേണ്ടി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചര്‍ച്ചയ്ക്കില്ലെന്നും പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളില്‍ ഒന്ന് സിപിഐ വിട്ടുനല്‍കി. ഒന്നുകൂടി ആവശ്യപ്പെട്ടതോടെയാണ് സിപിഐ ഇടഞ്ഞത്. പാര്‍ട്ടിയുടെ അഭിമാനം പണയം വെച്ച് ഒത്തുതീര്‍പ്പിന് വഴങ്ങേണ്ട എന്നാണ് സിപിഐയുടെ തീരുമാനം.