വേങ്ങര: ജിഷ്ണുവിന്റെ അമ്മയോട് ഇടതു സര്‍ക്കാറും, കേരള പൊലീസും കാണിച്ച നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും, കേരളീയരുടെ മന:സാക്ഷിയെ തന്നെ ഞെട്ടിപ്പിച്ച സംഭവമായെന്നും മലപ്പുറം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പിക്ക് ഈ വിഷയത്തില്‍ മിണ്ടാന്‍ അര്‍ഹതയില്ലെന്നും മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നജീബിന്റെ ഉമ്മയോട് കാണിച്ചതും ഇതിന് സമാമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും സംരക്ഷണം നല്‍കുന്ന, ന്യായമായ പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കുന്ന രീതിയാണ് യു പി എ .സര്‍ക്കാറിന്റേതെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിയും, നെഹ്‌റുവും കാണിച്ചു തന്ന ഈ പാരമ്പര്യം നിലനിര്‍ത്തണമെന്നും, ദേശീയ രാഷ്ട്രീയം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
- 8 years ago
chandrika
Categories:
Video Stories