X

പി എസ് സി ജോലി വില്പനക്ക് വെച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം: പി എസ്സി ജോലി വില്പനക്ക് വെച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍. നാലു ലക്ഷം രൂപ നിയമനത്തിന് നല്‍കണമെന്ന വ്യവസ്ഥയില്‍ മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതിയാണ് കച്ചവടം ഉറപ്പിച്ചത്. ആറുമാസം കൊണ്ട് ആകെ നാലുലക്ഷം രൂപ സര്‍ക്കാര്‍ ജോലി തരപ്പെടുത്താമെന്ന ഉറപ്പില്‍ ഒന്നാം കക്ഷിയില്‍ നിന്ന് രണ്ടാം കക്ഷി വാങ്ങിയെടുത്തു എന്നതിന്റെ തെളിവാണ് മുദ്രപത്രത്തിലുള്ളത്. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് രാജീവ് ജോസഫ് ആണ് പണം കൈപ്പറ്റിയത്. കാലങ്ങളായി ഇടതു മുന്നണിയിലെ ഘടക കക്ഷിയാണ് സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസ്.

നാലുലക്ഷം രൂപ ആവശ്യപ്പെട്ടതും അഡ്വാന്‍സ് ആയി മൂന്നുലക്ഷം രൂപ ഒന്നാം കക്ഷിയുടെ തൃപ്പൂണിത്തുറയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ടാം കക്ഷിയുടെ ചങ്ങനാശേരിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതും രേഖയിലുണ്ട്. ബാക്കി തുകയായ ഒരുലക്ഷം 21.01.2020 തീയതിയില്‍ അതേ അക്കൗണ്ടുകളിലൂടെ നല്‍കി. നാല് മാസത്തിനുള്ളില്‍ പിഎസ്സി മുഖേന ജോലി കിട്ടിയിരിക്കും എന്നായിരുന്നു രാജീവിന്റെ ഉറപ്പ്. അതു നടക്കാത്തതുകൊണ്ടാണ് മുദ്രപ്പത്രത്തില്‍ ഉറപ്പ് നല്‍കിയത്. ഈ വര്‍ഷം ആദ്യം ഒരു ലക്ഷം കൂടി വാങ്ങിയെടുത്തു രാജീവ്. ഒന്നും നടക്കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ പാര്‍ട്ടിയെ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.

സമാനമായ രീതിയില്‍ പലരില്‍നിന്നും ഇടതുമുന്നണി നേതാക്കള്‍ പി.എസ്.സി ജോലി വാഗ്ദാനം ചെയ്ത് പണം പറ്റിയിട്ടുണ്ടെന്നാണ് വിവരം. എസ്.എഫ്.ഐ നേതാക്കള്‍ക്ക് കോപ്പിയടിക്കാന്‍ സൗകര്യം നല്‍കി റാങ്ക് പട്ടികയിലെത്തിച്ച സി.പി.എമ്മാണ് ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്നത് എന്നതു തന്നെയാണ് ഈ ജോലിക്കച്ചവടക്കാരുടെ ധൈര്യം.

Test User: