X

‘നാട്ടില്‍ പന്തലു കെട്ടാനും പോത്തിനെ അറുക്കാനും ഇയാളെ കിട്ടുമോ?’; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അംഗപരിമിതിയെ പരിഹസിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പാലക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ അംഗപരിമിതിയെ പരിഹസിച്ച് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടത്തിയ പ്രസംഗം വിവാദത്തില്‍. കാലിന് സ്വാധീനക്കുറവുണ്ടായിട്ടും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ പാലക്കാട് ജില്ലാ യൂത്ത്‌ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ക്കെതിരെയാണ് ഇടതു നേതാവിന്റെ പരിഹാസ പ്രസംഗം. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍നിന്നാണ് സലിം മത്സരിക്കുന്നത്. അംഗപരിമിതിക്കിടയിലും ഊര്‍ജ്ജസ്വലനായി രാഷ്ട്രീയത്തില്‍ സജീവമായ സലീമിനെ വാര്‍ത്താ മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ പരിചയപ്പെടുത്തിയിരുന്നു.

സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള ധൈര്യമില്ലാത്ത ഡി.വൈ.എഫ്.ഐ നേതാവാണ് സലിമിനെതിരെ വ്യക്തി അധിക്ഷേപം നടത്തിയതെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നത്. മെമ്പര്‍ക്ക് കല്യാണത്തിനു പന്തല്‍ കേട്ടാനും, പോത്തിനെ അറുക്കാനും, കളിക്കാനുമൊക്കെ കഴിയുമോ എന്നാണ് ഇദ്ദേഹം പൊതുപ്രസംഗത്തില്‍ ചോദിച്ചത്. ഇതൊന്നുമല്ല ഒരു മെമ്പറുടെ ജോലിയെന്ന് അറിഞ്ഞിട്ടും അംഗപരിമിതിയെ പരിഹസിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്. പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.

 

Test User: