X

LBS 2024; നഴ്സിംഗ് പാരാമെഡിക്കൽ അഡ്മിഷന്റെ ആദ്യ സ്പെഷ്യൽ അലോട്ട്മെന്റ് സെപ്റ്റംബർ 23ന്

സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റിനായി വിദ്യാർത്ഥികൾ പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെ ഓപ്ഷൻ രജിസ്ട്രേഷൻ നൽകേണ്ടതാണ്.

. നേരത്തെ ഉള്ള ഓപ്ഷനുകൾ ഒന്നും ഇപ്പോൾ വെബ്സൈറ്റിൽ കാണാൻ സാധിക്കുകയില്ല. വിദ്യാർത്ഥികൾ പുതിയ ഓപ്ഷൻ നൽകേണ്ടതാണ്.

. നിലവിൽ ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ അടുത്ത സ്പെഷ്യൽ സ്പോട്ട് അലോട്ട്മെന്റ് ആയി NOC സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.

. നിലവിൽ അഡ്മിഷൻ എടുത്ത് സ്പെഷ്യൽ അലോട്ട്മെന്റ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോളേജിൽ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ അവർക്ക് നേരത്തെയുള്ള സീറ്റ് നഷ്ടപ്പെടുന്നതാണ്.

. പുതുതായി അനുവദിച്ച കോളേജുകളിലെ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഇപ്പോൾ ഓപ്ഷൻ നൽകാവുന്നതാണ്. പ്രത്യേക ശ്രദ്ധിക്കുക ഫിസിയോതെറാപ്പിക്ക് കോട്ടയം ഗവൺമെന്റ് കോളേജിൽ സീറ്റ് അനുവദിച്ചിട്ടുണ്ട്.

. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതുതായി BSc ന്യൂക്ലിയർ മെഡിസിൻ അനുവദിച്ചിട്ടുണ്ട്.

. സെപ്റ്റംബർ ഇരുപതാം തീയതി വരെ നിലവിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ എടുക്കാൻ സാധിക്കും എന്നതുകൊണ്ട് തന്നെ വേക്കൻസി ലിസ്റ്റ് വരുന്നതിനുമുമ്പ് തന്നെ ഓപ്ഷൻ രജിസ്ട്രേഷൻ കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

webdesk13: