വാഷിങ്ടണ്‍: പ്രമുഖ വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമായ സൂമില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നു. 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്നതിനൊപ്പം സൂം വിഡിയോ കമ്മ്യൂണിക്കേഷന്‍സ് സി.ഇ.ഒ എറിക് യുവാന്റെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യും.
ഈ വര്‍ഷം 98 ശതമാനത്തോളം ശമ്പളം വെട്ടിക്കുറക്കുന്നതിനൊപ്പം സി.ഇ.ഒയുടെ എക്‌സിക്യൂട്ടിവ് ബോണസും നഷ്ടമാകും. തന്റെ കൂടെയുള്ള ജീവനക്കാരുടെ ശമ്പളത്തിലും 20 ശതമാനം വെട്ടിക്കുറക്കുമെന്നും സൂം സി.ഇ.ഒ ബ്ലോഗ് കുറിപ്പില്‍ വ്യക്തമാക്കി. ഇവര്‍ക്ക് ഈ വര്‍ഷം കോര്‍പറേറ്റ് ബോണസുമുണ്ടാകില്ല. പിരിച്ചുവിടുന്നവര്‍ക്ക് കമ്പനി നാലുമാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും 2023 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബോണസും നല്‍കും.