നടന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ആവര്‍ത്തിച്ച് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ബിഷ്‌ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തി.
1998ല്‍ സല്‍മാന്‍ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു.
ബിഷ്‌ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ തന്റെ സഹായി സമ്പത്ത് നെഹ്‌റ, സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് വെളിപ്പെടുത്തി. ഹരിയാന പൊലീസ് സമ്പത്ത് നെഹ്‌റയെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ജീവനു ഭീഷണിയുള്ളതിനാല്‍ സല്‍മാന്‍ഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്.