X
    Categories: indiaNews

പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ചീഫ് ജസ്റ്റിസിനോട് നിയമ മന്ത്രാലയം

ന്യൂഡല്‍ഹി: പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു. യു ലളിതിനോട് നിയമമന്ത്രാലയം. യു.യു ലളിത് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് മന്ത്രാലയം കത്ത് നല്‍കിയത്. സാധാരണ സുപ്രീം കോടതി ജഡ്ജിമാര്‍ വിരമിക്കുന്നതിന് ഒരു മാസം മുന്‍പ് അടുത്ത ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയുടെ പേര് നിര്‍ദേശിക്കണമെന്നാണ് കീഴ്‌വഴക്കം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനാണ് അടുത്ത ഊഴം. അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ശുപാര്‍ശ ചെയ്താല്‍, കീഴ്‌വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങള്‍ തീരുമാനിക്കുന്ന ഉന്നത സുപ്രീം കോടതി പാനലായ കൊളീജിയത്തിന്റെ യോഗങ്ങള്‍ ഉണ്ടാകില്ല. നിലവില്‍ ജര്‍മ്മനിയിലുള്ള ജസ്റ്റിസ് യു.യു ലളിത് ഇന്ന് ഡല്‍ഹിയില്‍ തിരികെയെത്തും.

ജസ്റ്റിസ് യു.യു ലളിത് ശുപാര്‍ശ ചെയ്താല്‍ രാജ്യത്തിന്റെ അന്‍പതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതിന് സ്ഥാനമേല്‍ക്കും.

Test User: