X
    Categories: indiaNews

വിദ്വേഷ പ്രസംഗം തടയാന്‍ നിയമം അനിവാര്യം- സുപ്രീംകോടതി

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ വേദിയൊരുക്കുകയാണ് എന്ന് കോടതി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതെല്ലാം കണ്ട് നോക്കി നില്‍ക്കുകയാണ്, കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് കെ എം ജോസഫ്,ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാനായി നവംബര്‍ 23 ലേക്ക് മാറ്റി. വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിനുള്ള നിയമ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Test User: