പഞ്ചാബില്‍ ക്രമസമാധാനം ആകെ താറുമാറായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത്സിങ് സിദ്ദു. പുതിയതായി അധികാരമേറ്റ ആം ആദ്മി സര്‍ക്കാരാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാട്യാലയിലെ സനൗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിദ്ദുവിന്റെ പ്രതികരണം.
കെജ്‌രിവാളിന്റെ ജീവന് അപകടമുണ്ടെന്ന് കാണിച്ച് നിങ്ങളുടെ ആളുകള്‍ കോടതിയില്‍ പോകുന്നു. പഞ്ചാബികളുടെ ജീവന്റെ കാര്യത്തിലും നിങ്ങള്‍ ഉത്കണ്ഠാകുലനാണോയെന്നും സിദ്ദു ചോദിച്ചു. ഡല്‍ഹിയില്‍ ഇത് നടന്നാല്‍ അതിനെ നിങ്ങള്‍ നശീകരണപ്രവര്‍ത്തനം എന്ന് വിളിക്കും. പഞ്ചാബില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂവെന്നും സിദ്ദു ചോദിച്ചു. പഞ്ചാബില്‍ ക്രമസമാധാനം വളരെ താഴ്ന്ന നിലയിലാണെന്നും സിദ്ദു വ്യക്തമാക്കി.