X
    Categories: indiaNews

മധ്യപ്രദേശില് ‘ലൗ ജിഹാദിന്’ എതിരെ നിയമം കൊണ്ടുവരുന്നു; ശിക്ഷ അഞ്ചു വര്‍ഷം കഠിന തടവ്

ഭോപ്പാല്‍: കര്‍ണാടകയ്ക്കും ഹരിയാനയ്ക്കും പിന്നാലെ ‘ലവ് ജിഹാദിന്’ എതിരെ നിയമം കൊണ്ടുവരാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ‘ലവ് ജിഹാദ്’ ഇല്ലാതാക്കാന്‍ ‘കുറ്റക്കാര്‍ക്ക്’ അഞ്ചു വര്‍ഷം കഠിന തടവാണ് ബിജെപി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമം പാസാക്കാനാണ് ആലോചന.

ഇത്തരം കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തുക. വിവാഹത്തിനായി സ്വയം മതം മാറുന്നുവെങ്കില് കളക്ടര്‍ക്ക് മുമ്പില്‍ ഒരു മാസം മുമ്പു തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

അതിനിടെ, കഴിഞ്ഞ ഫെബ്രുവരിയില്‍ ലവ് ജിഹാദ് എന്ന സംജ്ഞ എന്താണെന്ന് നിര്‍വചിക്കപ്പെട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങള്‍ ഇതിനെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്.

Test User: