തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്.എഫ്.ഐ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ക്ലാസ് തുടങ്ങിയാല്‍ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകുമോ എന്ന് ഭയന്നാണ് അധികൃതര്‍ അനിശ്ചിത കാലത്തേക്ക് കോളേജ് അടച്ചത്.
ക്ലാസ് തുടങ്ങിയാല്‍ എന്തുവില കൊടുത്തും നേരിടുമെന്ന് നിരാഹാരസമരം തുടരുന്ന കെ.മുരളീധരനും വിദ്യാര്‍ത്ഥികളും അറിയിച്ചിരുന്നു. കൂടാതെ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തുത്തതിന് എ.ബി.വി.പിയും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് കോളേജ് തുറക്കുന്നതില്‍ നിന്നും മാനേജ്‌മെന്റ് പിന്‍മാറിയത്.
വിവിധ സംഘടനകള്‍ക്കൊപ്പം എസ്.എഫ്.ഐയും സമരരംഗത്തുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ പദവിയില്‍ മാറിനില്‍ക്കാമെന്നുള്ള ലക്ഷ്മി നായരുടെ തീരുമാനത്തെ തുടര്‍ന്ന് എസ്.എഫ്.ഐ സമരത്തില്‍ നിന്നും പിന്‍മാറി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ രാജിയില്‍ ഉറച്ചുനിന്നതോടെ സര്‍ക്കാരും മാനേജ്‌മെന്റും പ്രതിരോധത്തിലാവുകയാണ്.