തിരുവനന്തപുരം: ലോ അക്കാദമി സമരം ചര്‍ച്ച ചെയ്യാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം പരാജയപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് അക്കാദമി തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇന്ന് അക്കാദമി തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സമാധനാന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനാണ് എ.ഡി.എം ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ യോഗം കൂടിയത്. മാനേജ്‌മെന്റ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അക്കാദമി തുറക്കാനും പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും വിദ്യാര്‍ത്ഥികള്‍ സഹകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചര്‍ച്ചയോട് സഹകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തയാറായില്ല. പ്രിന്‍സിപ്പലിന്റെ രാജിയാണ് വേണ്ടതെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ രാജിക്കാര്യം നടക്കില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പിച്ചു പറഞ്ഞു. ലക്ഷ്മി നായരെ മാറ്റിനിര്‍ത്താനോ പുറത്താക്കാനോ തീരുമാനിച്ച യോഗത്തിന്റെ മിനുട്‌സിന്റെ കോപ്പി മാനേജ്‌മെന്റ് ഹാജരാക്കിയില്ല. ഈ സാഹചര്യത്തില്‍ ര്‍ച്ച തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു.