ന്യൂഡല്‍ഹി: കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നട്ടംതിരിയുമ്പോള്‍ പിണറായിയുടെ നെഞ്ചിടിപ്പേറ്റി ലാവ്‌ലിന്‍ കേസും. എസ്എന്‍സി ലാവ്‌ലിന്‍ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജികയാണ് നാളെ കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയില്‍ നാളെ പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികളും പരിഗണിക്കുന്നുണ്ട്്.
പുതുതായി രൂപീകരിച്ച ബെഞ്ചാണ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ളത്. മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസ് എങ്ങനെ പുതുതായി രൂപീകരിച്ച ബെഞ്ചിന് മുന്നില്‍ വന്നതെങ്ങനെയെന്ന് കഴിഞ്ഞ തവണ ജസ്റ്റിസ് യുയു ലളിത് ചോദിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ പുതിയ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു.
നിലവില്‍ സംസ്ഥാനത്ത് ഇഡിയും സിബിഐയും എന്‍ഐഎയും അന്വേഷണം നടത്തുകയാണ്. സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം നടക്കുകയാണ്. ബിനീഷ് കോടിയേരിയേരിയുടെ സ്വത്ത് സംബന്ധിച്ചും അന്വേഷണം ഇഡി അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണ്ണക്കടത്തു കേസില്‍ മറ്റൊരു മന്ത്രിയും സംശയനിഴലിലാണന്നും വാര്‍ത്തപുറത്തു വന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ പിടിവിടാതുള്ള അന്വേഷണച്ചുഴിയില്‍ പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ലാവ്‌ലിന്‍ കേസും സുപ്രീംകോടതി നാളെ പരിഗണിക്കുന്നത്.