ഡല്‍ഹി: നലംബര്‍ അഞ്ചിന് സുപ്രീംകോടതി ലാവ്‌ലിന്‍ കേസ് പരിഗണിക്കും. സിബിഐ കഴിഞ്ഞയാഴ്ച്ച അടിയന്തിര പ്രധാന്യമുള്ള കേസാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ദസറ അവധിക്ക് ശേഷം കേസ് പരിഗണിക്കാനാണ് സുപ്രീംകോടതി മാറ്റിവച്ചത്.
ലാവ്‌ലിന്‍ കേസില്‍ ശക്തമായ വാദവുമായി വേണം എത്താനെന്ന് സിബിഐയെ സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും ഹരീഷ് സാല്‍വെയാണ് തുഷാര്‍ മേത്തയ്ക്ക് എതിരെ വാദിക്കാന്‍ ഹാജരായത്.