X

ലാവ്‌ലിന്‍ കേസ്: പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ച്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ച്ചത്തേക്ക് മാറ്റി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്.

2017-ആഗസ്റ്റ് 23-നാണ് പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കേരളഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നാണ് സി.ബി.ഐ വാദം. പിണറായി വിജയന്റെ പങ്കിന് തെളിവുണ്ടെന്ന നിലപാടിലാണ് സി.ബി.ഐ.

chandrika: