X

ലാവ്‌ലിന്‍ കേസ്: സെപ്തംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് അടുത്ത മാസം 13ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലാവ്‌ലിന്‍ കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേസ് നിരന്തരം മാറ്റുന്നതു സംബന്ധിച്ച് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. നിരവധി തവണ മാറ്റിവെച്ചതിനു ശേഷമാണ് അടുത്ത മാസം 13ന് ലാവ്‌ലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Chandrika Web: