കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധി പറഞ്ഞു. പിണറായിയെ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി വിധി.
102 പേജുള്ള വിധിന്യായം വായിച്ചതിന് ശേഷമാണ് വിധി. വിധി മുഴുവന്‍ വായിച്ച ശേഷമേ വാര്‍ത്ത നല്‍കാവൂ എന്ന് ജഡ്ജി ബി. ഉബൈദുള്ള അറിയിച്ചിരുന്നു. തനിക്ക് ഊമക്കത്തുകള്‍ കിട്ടി. പലരും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായിക്കെതിരെ കുറ്റം ചുമത്താനാകില്ല. മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ പിണറായിയെ ബലിയാടാക്കുകയായിരുന്നു. പിണറായിക്കെതിരെ കുറ്റം ചുമത്താനാകില്ല. പിണറായിക്കെതിരെ പ്രഥമദൃഷ്ട്യാ കേസില്ല. ലാവ്‌ലിന്‍ കരാര്‍ വന്‍കരാറായിരുന്നില്ല. പല കാലങ്ങളിലായി പല മന്ത്രിമാരും ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് പുറമെ ആറുപേരെ സി.ബി.ഐ കുറ്റവിമുക്തരാക്കിയിരുന്നു. 2013ലാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നത്. മൂന്നുമാസങ്ങള്‍ക്കുമുമ്പ് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ചെങ്കുളംപള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍ വൈദ്യുതി വകുപ്പിനും സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.