ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പഴയ ബഞ്ചിലേക്കു തന്നെ മാറ്റി. ജസ്റ്റിസ് രമണയുടെ ബഞ്ചിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് ലളിത് അധ്യക്ഷനും ജസ്റ്റിസ് വിനീത് സരണ്‍ അംഗവുമായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബഞ്ചില്‍ 18 തവണ ലിസ്റ്റ് ചെയ്യപ്പെട്ട കേസാണ് ലാവ്‌ലിന്‍.
പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.
പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉള്‍പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.
ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ കോടതിയിലാണ് ഇതുവരെ ലാവലിന്‍ കേസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയിരുന്നത്. ഇതാണ് കോടതി വീണ്ടും മാറ്റിയത്.