ലാവ് ലിന്‍ കേസില്‍ മലക്കം മറിഞ്ഞ് സി.ബി.ഐ 90 ദിവനത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനാവില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വൈകിയാണെങ്കിലും വിശദീകരണ പ്രത്യേക പത്രിക അടക്കം അപ്പീല്‍ നല്‍കുമെന്നും സി.ബി.ഐ പറഞ്ഞു. വിധിപുറത്തു വന്ന് ഈ മാസം 21ന് 90 ദിവസം പൂര്‍ത്തിയാകുമെന്നിരിക്കെയാണ,് കോടതി ചട്ടപ്രകാരം വിധി വന്ന് 90 ദിവസത്തിനകം അതേ കേസില്‍ അപ്പീല്‍ പോകാനാവില്ലന്ന് സി.ബി.ഐ അറിയിക്കുന്നത്. അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 23നാണു മുഖ്യമന്ത്രി പിണറായി വിജയനടക്കം ഏതാനും പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. നിലവില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അടക്കം മൂന്നുപേര്‍ മാത്രമാണ് പ്രതിസ്ഥാനത്ത് ഇനി അവശേഷിക്കുന്നത്. ഈ വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്.