ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഔദ്യോഗിക വാഹനം മകളുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി ആയ പി കെ ശബരീശനാണ് സ്വന്തം മകളുടെ കരാട്ടെ ക്ലാസിനും ടുഷനും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി സാര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നത്.
കെഎല്‍ 01 സിഡി 3136 വെള്ള ഇന്നോവ ക്രിസ്റ്റ എന്ന സാര്‍ക്കാര്‍ വാഹനമാണ് മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ എന്ന ബോര്‍ഡ് വച്ച വാഹനത്തില്‍ പലപ്പോഴും ശബരീഷന്റെ മകളും കുടുംബാംഗങ്ങളും ആണ് യാത്ര ചെയ്യുന്നത്. സാര്‍ക്കാര്‍ ബോര്‍ഡ് വച്ച ഈ വാഹനം ഇടപ്പഴഞ്ഞി മരുതുംകുഴി മീന്‍ ചന്തകളില്‍ പതിവാണ്. കൂടാതെ നന്ദാവനം എ.ആര്‍ ക്യാമ്പിലെ പോലീസ് ക്യാന്റീനിലും ആയുര്‍വേദ കോളേജിലും തുടങ്ങി സിനിമാ തീയേറ്റര്‍ പരിസരത്ത് വരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി യുടെ ഔദ്യോഗിക വാഹനം നിരന്തരം കാണുന്നതായി വിവരം ലഭിച്ചിരുന്നു.
മന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറി പി. കെ. ശബരീശനെ കൂടാതെ ശബരീശന്റെ ഭാര്യാ പിതാവും വാഹനം ഓടിക്കുന്നത് പതിവാണ്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി മാര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും പുറമെയാണ് സര്‍ക്കാര്‍ വാഹനം കൂടി ഇങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്.
യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജേറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് ഒരു ലക്ഷം രൂപ ആക്കിയതും അത് മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതും മന്ത്രി റിയാസ് ആണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും റിയാസിന്റെ സമ്മര്‍ദ്ദത്തില്‍ ചിന്തയുടെ കുടിശ്ശിക യായി അഞ്ചര ലക്ഷം രൂപ അനുവദിക്കാന്‍ ധനവകുപ്പ് കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. ഇത് ഒട്ടേറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി യുടെ ഔദ്യോഗിക വാഹനം നിരന്തരം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തുന്നത്. ഇതൊക്കെയും സര്‍ക്കാര്‍ പൊതുജനങ്ങളെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരെയും വഞ്ചിക്കുന്നതിന് തുല്യമാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി കെ ശബരീശനെതിരെ നടപടി എടുക്കണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.