X

ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു

ഗയാന: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന വിക്ഷേപണം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍-5 വി.എ 231 ഉപയോഗിച്ചാണ് ജിസാറ്റ്-18നെ ഭ്രമണപഥത്തിലെത്തിച്ചത്. ബുധനാഴ്ചയായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥാ പ്രതികൂലമായത് കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാജ്യത്തെ നിലവിലെ വാര്‍ത്താവിനിമയ സേവനം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ്‌ ഐ.എസ്.ആര്‍.ഒയുടെ ജിസാറ്റ്-18. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സഹായത്തോടെ ഐ.എസ്.ആര്‍.ഒ ഉപയോഗിക്കുന്ന 20ാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്-18. 3,404 കിലോയാണ് ജിസാറ്റിന്റെ ഭാരം.

chandrika: