X

ഗവര്‍ണര്‍ക്ക് സമനില തെറ്റിയപോലെ: എം വി ഗോവിന്ദന്‍

തൃശ്ശൂര്‍: മാധ്യമങ്ങളോടുള്ള ഗവര്‍ണറുടെ ഫാസിസ്റ്റ് മനോഭാവം സമനില തെറ്റിയപോലെയെന്ന് സി പി എം സെക്രട്ടറി എം വി ഗോവിന്ദന്‍.ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടതടക്കമുള്ള നിയമ വിരുദ്ധമായ ഗവര്‍ണറുടെ പ്രവര്‍ത്തികളെ അനുവധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചിനെ അഭിനന്ദിക്കുകയും ചെയ്തു.ഗവര്‍ണറുടെ സമനില തെറ്റിയ ചെയ്തികളെ ഇല്ലാതാക്കാന്‍ ഏതറ്റം വരേയും പോകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Test User: