X

എ ഐ ക്യാമറയില്‍ നിന്ന് വി.ഐ.പികളെ ഒഴിവാക്കും

എഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴി സാധാരണക്കാര്‍ക്ക് മേല്‍ സര്‍ക്കാരിന്റെ വക പിഴയുടെ കാലം സമ്മാനിക്കുമ്പോള്‍ വിഐപി വാഹനങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല.

വിഐപി വാഹനങ്ങളെ പിഴയില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ജഡ്ജിമാര്‍, മറ്റു പ്രധാന പദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപരിപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങളാണ് ഒഴിവാക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ദിവസം എത്ര നിയമലംഘനങ്ങള്‍ നടത്തിയാലും അതിനെല്ലാം പിഴ നല്‍കേണ്ടിവരുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

webdesk14: