ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് 70 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ പൊടിക്കാറ്റ് ഡല്‍ഹിയെ മൂടിയത്. രണ്ട് ദിവസം ഡല്‍ഹിയില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ എല്ലാ ഈവനിങ് സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പൊലീസും അഗ്നിശമന സേനയും തയ്യാറാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പ് നോക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഡല്‍ഹി മെട്രോ സര്‍വീസുകളിലും ചൊവ്വാഴ്ച കാലാവസ്ഥക്കനുസരിച്ച് നിയന്ത്രണമുണ്ടാക്കും. കാറ്റിന്റെ വേഗം കൂടുന്നതിന് അനുസരിച്ചായിരിക്കും ട്രെയിന്‍ വേഗതയില്‍ നിയന്ത്രണം.