X

123456 പോയവര്‍ഷത്തിന്റെ പാസ്‌വേര്‍ഡ്

വാഷിങ്ടണ്‍: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും പാസ്‌വേര്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ആളുകള്‍ എത്രമാത്രം അനാസ്ഥ കാണിക്കുന്നുവെന്നതിന് തെളിവാണ് പുതിയ വാര്‍ത്ത. വളരെ ലളിതമായ വാക്കുകളും അക്കങ്ങളുമാണ് ഭൂരിഭാഗം പേരും പാസ്‌വേര്‍ഡായി ഉപയോഗിക്കുന്നത്.
പോയവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പാസ്‌വേര്‍ഡായി ഉയോഗിച്ചത് 123456 എന്നായിരുന്നു. സോഷ്യല്‍ മീഡിയ, ഫോണ്‍, ഫോണ്‍ ബാങ്കിങ് എന്നിവക്കെല്ലാം ഒരു കോടിയോളം ആളുകള്‍ക്ക് ഇതായിരുന്നു പാസ്‌വേര്‍ഡ്.
123456789, 111111, password, 123123, 987654321 എന്നിവയാണ് രഹസ്യ കോഡായും പാസ്‌വേര്‍ഡായും ആളുകള്‍ വ്യാപകമായി തെരഞ്ഞെടുത്തത്. തട്ടിപ്പുകള്‍ക്കിരയായി പരസ്യമായ ഒരു കോടിയോളം രഹസ്യ കോഡുകളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് യു.എസ് ആസ്ഥാനമായ കീപ്പര്‍ സെക്യൂരിറ്റി പറയുന്നു.
ലളിതമായ രഹസ്യ കോഡുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ വെബ്‌സൈറ്റുകള്‍ അനുവദിക്കരുതെന്ന് സ്ഥാപനം നിര്‍ദേശിക്കുന്നു.

chandrika: