2021 ഏപ്രില്‍ – മെയ് മാസത്തില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയിലേക്ക് പേര് ചേര്‍ക്കാന്‍ ഉള്ള അവസരം ജനുവരി 15ന് അവസാനിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടായിരുന്നു എന്ന കാരണം കൊണ്ട് ഈ പട്ടികയില്‍ വോട്ട് ഉണ്ടാവണം എന്നില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ലാത്തവര്‍ക്ക് ഇതില്‍ വോട്ട് ഉണ്ടാവാനും സാധ്യത ഉണ്ട്. ആയതിനാല്‍ 2020 നവംബര്‍ 16 ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നിയമസഭാ വോട്ടര്‍ പട്ടിക പരിശോധിച്ച് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം
2003 ജനുവരി 1 നും, അതിന് മുമ്പും ജനിച്ചവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
നമ്മുടെ നിയോജക മണ്ഡലത്തില്‍ 186 ബൂത്തുകള്‍ ആണ് ഉള്ളത്. ഒരു ബൂത്തില്‍ 50 വോട്ടെങ്കിലും പുതുതായി ചേര്‍ക്കാന്‍ ഉണ്ടാകും, ഏകദേശം 10,000 വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍ പട്ടികയിലേക്ക് ഉള്‍പ്പടേണ്ടതുണ്ട്. മണ്ഡലത്തിലെ വിജയ – പരാജയത്തിന് തന്നെ കാരണമാവുന്ന പ്രാധാന്യമേറിയ ഈ വിഷയം എല്ലാ പഞ്ചായത്ത് കമ്മറ്റികളും മുഴുവന്‍ ശാഖ കമ്മറ്റികളും ഗൗരവത്തില്‍ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വോട്ട് ചേര്‍ത്തലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മണ്ഡലം ഗ്രീന്‍ അലര്‍ട്ട് കോര്‍ഡിനേറ്ററേയോ പഞ്ചായത്ത് കോര്‍ഡിനേറ്ററുമായോ ബന്ധപ്പെടുക
വോട്ട് ചേര്‍ത്താനുള്ള വെബ്സൈറ്റ് : https://www.nvsp.in/
വോട്ട് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ലിങ്ക്
https://electoralsearch.in/
മൊബൈല്‍ അപ്ലിക്കേഷന്‍
https://play.google.com/store/apps/details?id=com.eci.citizen
വോട്ട് ചേര്‍ത്തുന്നതിന് വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക